- You cannot add "ബ്രഹ്മരക്ഷസ് Brahmarakshass" to the cart because the product is out of stock.
Unmadiniyaya Paathiravu ഉന്മാദിനിയായ പാതിരാവ്
₹179.00
Out of stock
ഉന്മാദിനിയായ പാതിരാവ്
ജയശ്രീകുമാർ
പ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യം
പറയുന്ന നോവൽ. നോവുകളും കാമനകളും ഉരുകിച്ചേർന്ന ഇതിലെ
അരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ
മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ
ഒരു ഭാവിയിൽ ഒന്നിച്ചുചേർന്നേക്കാവുന്ന സമാന്തരരേഖകൾ പോലെ നീളുന്ന
രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയായ പാതിരാവിന്റെ ഉള്ളടക്കം.
വായനക്കാരും ആകാംക്ഷയോടെ ആ യാത്രകളെ അനുഗമിക്കുന്നു.
യാഥാർത്ഥ്യങ്ങളുടെയും വിചിത്രകല്പനകളുടെയും ഇരുകരകൾക്കിടയിലൂടെ
നീങ്ങുന്ന തുഴവള്ളത്തിൽ നമ്മെയും യാത്രികരാക്കുന്ന സ്വപ്നസദൃശമായ
വായനാനുഭവം. തൃഷ്ണയുടെ ആസക്തിയും നിലാവിന്റെ വശ്യതയും
നിലീനമായ ഭാഷയിൽ അസാധാരണമായ ജീവിതാനുഭവങ്ങളുടെ
ആഖ്യാനമായി മാറുന്ന കൃതി. വായിച്ചു തീർന്നാലും അനുവാചകമനസ്സുകളിൽ
അനുഭൂതിയുടെ നദിയായി ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു നോവൽ.
Reviews
There are no reviews yet.