- You cannot add "Thottilile Vavaye Thotteennu Kittiyatha തൊട്ടിലിലെ വാവയെ തൊട്ടീന്നു കിട്ടിയതാ" to the cart because the product is out of stock.
Footballinte Pusthakam ഫുട്ബോളിൻ്റെ പുസ്തകം
₹389.00
Book : Footballinte Pusthakam
Author : Rahman Poovanchery
Category : Studies
Binding : Normal
Language : Malayalam
ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു
കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം
ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്‌ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്‌സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം
അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര
വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച്
അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ്
ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്‌ബോളിന്റെതന്നെ
ചരിത്രവും പെലെയെന്ന ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ
ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും
ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രഗതികളും ഇതില്‍
വായിക്കാം.
-യു. ഷറഫലി
മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ & റിട്ട. കമാന്‍ഡന്റ് എം.എസ്.പി.
Reviews
There are no reviews yet.